ചണ്ഡീഗഢ്> പഞ്ചാബിലെ ഗുരുദാസ്പുരില് ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്നു. സുഖ് വീന്ദര്‍ സിങ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഗൃഹനാഥനായ മംഗള്‍സിങ്, മക്കളായ സുഖ്ബീര്‍ സിങ്, ജസ് വീര്‍ സിങ്, മംഗള്‍സിങ്ങിന്റെ കൊച്ചുമകനായ ബല്ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ഞായറാഴ്ച രാവിലെ വീട്ടിലേക്ക് ഇരച്ചെത്തിയ സുഖ് വീന്ദര്‍ സിങ് സോണി മംഗള്സിങ്ങിനും കുടുംബത്തിനും നേരേ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബവും സുഖ് വീന്ദറും തമ്മില്‍ വസ്തുതര്‍ക്കം നിലനിന്നിരുന്നു. ഇതാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് വിവരം.