പഴയ പാത്രങ്ങളും ആക്രി സാധനങ്ങളും വീടുകൾ തോറും കയറിയിറങ്ങി സമാഹരിച്ച് വിറ്റ പണം ഉപയോഗിച്ചാണ് 1546 മൊബൈൽ ഫോണുകൾ വാങ്ങിയത്. ആയിരം വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങി നൽകാനായിരുന്നു പദ്ധതി. എന്നാൽ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ മൊബൈൽ ഫോൺ സമാഹരിക്കുകയായിരുന്നു.
ജില്ലയിലെ 12 ബ്ലോക്ക് കമ്മിറ്റികളും 120 മേഖലാ കമ്മിറ്റികളുടേയും ആഭിമുഖ്യത്തിലാണ് സ്മാർട്ട് ഫോൺ ചലഞ്ച് ഏറ്റെടുത്ത് നടപ്പാക്കിയത്. ഒരു കോടി 22 ലക്ഷം രൂപയാണ് ചെലവായത്. കോട്ടയത്തു നടന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്തു.
മീൻ വിറ്റും, ബിരിയാണി ചലഞ്ചിലൂടെയും വെട്ടുകല്ല് ചുമന്നും പണം സമാഹരിച്ചിരുന്നു. ഫോൺ ചലഞ്ച് കൂടാതെ കൊവിഡ് ബാധിതരായ വിദ്യാർത്ഥികളെ പരീക്ഷയ്ക്കെത്തിക്കാൻ 486 സ്നേഹ വണ്ടികളും ഡിവൈഎഫ്ഐ ഒരുക്കിയിരുന്നു.