പ്രശാന്ത് ബാബു നൽകിയ പരാതിയിൽ കഴമ്പുണ്ടോയെന്ന് കണ്ടെത്താനാണ് പ്രാഥമിക പരിശോധന. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍ അന്വേഷണത്തിലേക്ക് പോകാനാണ് സാധ്യത.
Also Read :
കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. ഇദ്ദേഹം തന്നെയാണ് വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.
കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് വലിയ തോതിൽ പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുകൾ ഉണ്ടായി എന്നും പരാതിയിലുണ്ട്. ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നു ഇതിലൂടെ അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെ ഉണ്ടായെന്നുമാണ് പരാതി.
Also Read :
സുധാകരന്‍റെ കുടുംബാംഗങ്ങളുടെ സാമ്പത്തികസ്രോതസിനെക്കുറിച്ച് അന്വേഷിക്കണം. ട്രസ്‌റ്റിന്‍റെയും എഡ്യൂപാർക്കിന്‍റെയും അക്കൗണ്ട് പരിശോധിക്കണമെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്കു കൈമാറിയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.