പീഡന പരാതിയിൽ പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്ന് യുവതിയുടെ സുഹൃത്ത് കൂടിയായ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക തിരിമറി നടത്തിയതിനെ തുടർന്നാണ് ജോൺസനെ പൗരോഹിത്യത്തിൽ നിന്നും പുറത്താക്കിയിരുന്നു.
ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി ചെയ്തുവെന്നാണ് യുവതിയുടെ പരാതി. നഗ്ന ദൃശ്യങ്ങൾ പകർത്തിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവായിരുന്നു. പുരോഹിതൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പീഡനം യുവതി മയൂഖയെ അറിയിച്ചിരുന്നു. ഭീഷണി സഹിക്കാനാകാതെ വന്നതോടെ അശ്ലീല സന്ദേശങ്ങൾ സി.ഡിയിലാക്കി മയൂഖയ്ക്ക് നൽകിയെന്ന് അറിയിക്കാൻ മയൂഖ യുവതിയോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞശേഷം ജോൺസൻ്റെ ഭാഗത്ത് നിന്നും ശല്യം ഉണ്ടായില്ല. എന്നാൽ യുവതിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇയാൾ വീണ്ടും ശല്യം ആരംഭിച്ചു.
യുവതി കൈമാറിയ സി.ഡി ആവശ്യപ്പെട്ട് ജോൺസൺ മയൂഖയെ ഭീഷണിപ്പെടുത്തി. ഇതിനിടെ ഇയാൾ ഏർപ്പെടുത്തിയ മുംബൈ സാബു എന്നയാൾ ആളുകളുമായി എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. സിഡി മയൂഖയ്ക്ക് കൈമാറിയിരുന്നില്ല. ജോൺസൺ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഭീഷണി ഉണ്ടായതോടെയാണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ അന്വേഷണം നടന്നില്ല. പ്രതിയുടെ സ്വാധീനത്തെ തുടർന്നാണ് അന്വേഷണം നടക്കാതെ പോയതെന്നും ഹർജിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്. ജോൺസൻ്റെ ഭീഷണി അവസാനിപ്പിക്കാനാണ് അശ്ലീല സന്ദേശങ്ങൾ സി.ഡിയിലാക്കി മയൂഖയ്ക്ക് നൽകിയതെന്ന് യുവതി പറഞ്ഞത്.
യുവതിയുടെ വീട്ടുകാർ പീഡനവിവരമറിഞ്ഞതോടെ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് മയൂഖ ജോണി വ്യക്തമാക്കിയിരുന്നു. എസ്പി പൂങ്കുഴലിക്കാണ് പരാതി നൽകിയത്. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ ഇടപെട്ട എസ്പി പിന്നീട് നിലപാട് മാറ്റി. പരാതിക്കാരെ അവഗണിക്കുന്ന രീതിയാണ് പോലീസ് സ്വീകരിച്ചത്. വനിത കമ്മീഷൻ മുൻ അധ്യക്ഷ ജോസഫൈൻ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്നും മയൂഖ ആരോപിച്ചു.