കോഴിക്കോട് > കോഴിക്കോട് നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കസബ പൊലീസിൽനിന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ജില്ലാ പൊലീസ് മേധാവി എ വി ജോർജിന്റെ നിർദേശ പ്രകാരമാണിത്.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കസബ പരിധിയിൽ അഞ്ചും നല്ലളം, മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഒന്നു വീതവുമാണ് സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ആറ് കേസുകളും രജിസ്റ്റർ ചെയ്തു. ഇവയാണിപ്പോൾ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
റിമാൻഡിലുള്ള കൊളത്തറ ശാരദാ മന്ദിരം സ്വദേശി ജുറൈസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. മൂരിയാട്ടെ ഷബീർ, പ്രസാദ് എന്നിവരാണ് കേസിൽ പിടിയിലാവാനുള്ളത്.