കൊച്ചി > ലക്ഷദ്വീപിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. കായികവകുപ്പിൽനിന്ന് 15 പേരെ പിരിച്ചുവിട്ട് ശനിയാഴ്ച ഉത്തരവിറങ്ങി. രണ്ടുമാസംമുമ്പ് 191 പേരെ കായികവകുപ്പിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെന്നാണ് വിശദീകരണം.
ഇപ്പോൾ പിരിച്ചുവിട്ടവർ ഉൾപ്പെടെ 1300 ജീവനക്കാർക്കാണ് പ്രഫുൽ കെ പട്ടേൽ അഡ്മിനിസ്ട്രേറ്ററായശേഷം തൊഴിൽ നഷ്ടപ്പെട്ടത്. കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ ഭാഗമായിരുന്ന വിദ്യാഭ്യാസവകുപ്പും കായികവകുപ്പും അടച്ചുപൂട്ടാൻ വെള്ളിയാഴ്ച ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.















