ആലപ്പുഴ > കൊടകര കുഴൽപ്പണക്കേസിന്റെ ഗതി തിരിച്ചുവിടാൻ സിപിഐ എമ്മും കോൺഗ്രസും ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തിങ്കളാഴ്ച ബിജെപി നേതൃയോഗം കാസർകോട് ഉള്ളതിനാൽ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. യോഗം ഉണ്ടെന്ന് അറിഞ്ഞാണ് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചത്. ബിജെപിക്ക് കേസുമായി ബന്ധമില്ല. കവർച്ചക്കേസിനെ കുഴൽപ്പണക്കേസാക്കുകയാണ്. എന്നിട്ട് ബിജെപി നേതാക്കളെ അതിൽ ഉൾപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഇതിനെ നേരിടും. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്നും മരണനിരക്ക് ശരിയല്ലെന്നും കുമ്മനം ആരോപിച്ചു.