ആലുവ> ഗര്‍ഭിണിയെയും അച്ഛനെയും മര്‍ദിച്ച കേസില്‍ രണ്ടുപേരെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് മുഹമ്മദലി ജവഹര്‍ (28), ഇയാളുടെ സുഹൃത്ത് മന്നം മില്ലുപടി മങ്ങാട്ടുപറമ്പില് സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടാണ് ആലങ്ങാട് സ്വദേശിയായ യുവതിക്ക് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം നേരിടേണ്ടിവന്നത്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് യുവതിയുടെ അച്ഛനെ ഭര്‍ത്താവ് ജവഹര്‍ വിളിച്ചുവരുത്തിയിരുന്നു.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജവഹറും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെയും അച്ഛനെയും മര്‍ദിക്കുകയായിരുന്നു. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ വെസ്റ്റ് എസ്എച്ച്ഒ എം ആര് മൃദുല്‍കുമാര്‍, എസ്ഐ ജി അജയകുമാര്‍, എഎസ്ഐമാരായ സി കെ രാമചന്ദ്രന്, ഇ ടി ജയകൃഷ്ണന്, എസ്സിപിഒ എം സജിത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.