കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് മരിച്ചവരുടെ പേര് വിവരം പ്രസിദ്ധീകരിക്കണമെന്ന വാദം വീണ്ടും ചർച്ചയാകുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക പട്ടികയിൽ നിന്നും വിട്ടുപോയവരുടെ പേര് വിവരം കണ്ടെത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന തലത്തിൽ സർക്കാർ പ്രസിദ്ധീകരിക്കുന്ന കണക്കും ജില്ലാ കളക്ടർമാർ പ്രസീദ്ധീകരിക്കുന്ന കണക്കുകളും തമ്മിൽ അന്തരമുണ്ടായിരുന്നു. പ്രസീദ്ധീകരിക്കുന്ന കണക്കുകളിൽ നിന്നും ആരുടെയെങ്കിലും പേര് വിവരം വിട്ടുപോയിട്ടുണ്ടോയെന്ന് ബന്ധുക്കൾ പരിശോധിക്കണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്നും വിട്ടു പോയവ കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ പട്ടികയിൽ ഉണ്ടായിട്ടും താഴേ തട്ടിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത പേരുകൾ കണ്ടെത്താനാണ് ഡിഎംഒമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.