India’s 2021-22 Domestic Cricket Calendar: രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു.
2021 സെപ്റ്റംബർ 21 ന് തുടങ്ങുന്ന സീനിയർ വിമൻസ് വൺ ഡേ ലീഗോട് കൂടിയാണ് പുതിയ ആഭ്യന്തര സീസൺ ആരംഭിക്കുക. തുടർന്ന് സീനിയർ വിമൻസ് വൺ ഡേ ചലഞ്ചർ ട്രോഫി ഒക്ടോബർ 27 മുതൽ നടക്കും.
ഒക്ടോബർ 20 ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കും. നവംബർ 12 നാണ് മുഷ്താഖ് അലി ട്രോഫി ഫൈനൽ.
കോവിഡ് -19 മഹാമാരി കാരണം കഴിഞ്ഞ സീസണിൽ റദ്ദാക്കിയ രഞ്ജി ട്രോഫി ഈ സീസണിൽ 2021 നവംബർ 16 മുതൽ 2022 ഫെബ്രുവരി 19 വരെ നടക്കും.
വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതൽ 2022 മാർച്ച് 26 വരെ നടക്കും.
പുരുഷന്മാരുടെയും വനിതകളുടെയും വിഭാഗങ്ങളിൽ വിവിധ പ്രായത്തിലുള്ള 2127 ആഭ്യന്തര ഗെയിമുകൾ ഈ സീസണിൽ നടത്തും.
2021-22 ആഭ്യന്തര ഷെഡ്യൂൾ:
Read More: രണ്ടാംനിര അല്ല; ഇന്ത്യൻ ടീം ശക്തരെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
The post രഞ്ജി ട്രോഫി നവംബറിൽ; മുഷ്താഖ് അലി ട്രോഫി ഒക്ടോബറിൽ; ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചു appeared first on Indian Express Malayalam.