ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരോടാണ് കെ സുരേന്ദ്രൻ നിയമോപദേശം തേടിയതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് തൃശൂര്‍ പോലീസ് ക്ലബിൽ ഹാജരാകാനണ് സുരേന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതു സംബന്ധിച്ച് കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയ പോലീസ് സംഘം നോട്ടീസ നല്‍കുകയായിരുന്നു. എന്നാൽ ഉചിതമായ സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അഭിഭാഷകര്‍ സുരേന്ദ്രന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Also Read:
അതേസമയം, കെ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും കെ സുരേന്ദ്രനെ രാഷ്ട്രീയമായി വേട്ടയാടാനുമാണ് ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വാദം. കെ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിനോടു ഒരു ഭരണകൂടവും ചെയ്യാത്ത ക്രൂരതയാണ് സുരേന്ദ്രനോട് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയൻ സര്‍ക്കാരിൻ്റെ വേട്ടയാടലാണ് നടക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Also Read:
ശബരിമല കേസിലും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പും കൊടകര കുഴൽപ്പണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലും കെ സുരേന്ദ്രനെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. സമകാലിക കേരളം കക്ഷിരാഷ്ട്രീയ ഭേദമന്യേ കാതോര്‍ത്ത മറ്റൊരു ജനകീയ നേതാവില്ലെന്നും ഇതു കൊണ്ടാണ് സിപിഎം കെ സുരേന്ദ്രനെ ഭയപ്പെടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.