ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ പറഞ്ഞതു കൊണ്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പ്രതിയായ രേഷ്മ പോലീസിനെ അറിയിച്ചത്. എന്നാൽ ഈ ഫേസ്ബുക്ക് കാമുകനായ അനന്തു ആരാണെന്ന് കണ്ടെത്താൻ പോലീസ് വലിയ തോതിൽ അന്വഷണം നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ അനന്തു എന്നൊരാള്‍ ഇല്ലെന്നും രേഷ്മ പോലീസിനെ കബളിപ്പിക്കുകയാണെന്നും പോലീസ് സംശയിച്ചിരുന്നു. ഇതിനിടെ സംഭവത്തെപ്പറ്റി അറിവുണ്ടെന്ന നിഗമനത്തിലാണ് രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മയെയും ആര്യയെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. എന്നാൽ ഇതിനു പിന്നാലെ ഇരുവരെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് പോലീസിൻ്റെ പുതിയ വെളിപ്പെടുത്തൽ.
Also Read:
സംഭവത്തിൽ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും ചേട്ടൻ രഞ്ജിത്തിനെയും ചാത്തന്നൂര്‍ അസി. പോലീസ് കമ്മീഷണര്‍ വൈ നിസാമുദ്ദീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. രേഷ്മ അറസ്റ്റിലായ വിവരമറിഞ്ഞാണ് വിദേശത്തുള്ള വിഷ്ണു കേരളത്തിൽ തിരിച്ചെത്തിയത്. അതേസമയം, പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നതിനു മുൻപു തന്നെ ഗ്രീഷ്മയും ആര്യയും ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇരുവരുടെയും മൊബൈൽ ഫോണുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇരുവരും ഫേസ്ബുക്ക് വഴിയും ഇൻസ്റ്റഗ്രാം വഴിയും വാട്സാപ്പ് ഉപയോഗിച്ചും ആരെല്ലാമായാണ് സംസാരിച്ചിരുന്നതെന്നാണ് പോലീസ് പരിശോധിച്ചത്. അന്വേഷണത്തിന് സൈബര്‍ സെല്ലിൻ്റെ സഹായവുമുണ്ട്. ഇതിനു പിന്നാലെയാണ് അനന്തു എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് യുവതിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്.
Also Read:
ജനുവരി അഞ്ചിനായരുന്നു കൊല്ലം പരവൂരിനു സമീപം വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്നു തന്നെ മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സമീപത്തു താമസിക്കുന്ന സുദര്‍ശനൻ പിള്ളയുടെ മകള്‍ രേഷ്മയാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചതെന്നു കണ്ടെത്തിയത്.