തൃശൂർ> ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി (60) ചരിഞ്ഞു . ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി.
ആനക്കോട്ടയിലെ മുതിർന്ന ആനകളിലൊന്നാണ് മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ ആന വന്നതിനാലാണ് “വലിയ മാധവൻകുട്ടി ആയത്. 1974ൽ നടയിരുത്തിയ ആന 1976ലെ മാള ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ദിവസങ്ങൾക്കു മുൻപ് ആനക്കോട്ടയിൽ മാധവൻകുട്ടി പുല്ല് മേഞ്ഞു നടന്നിരുന്ന ചിത്രം ഏറെ വൈറൽ ആയിരുന്നു. വെള്ളം പമ്പ് ചെയ്ത് നൽകിയാൽ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലാണ് മാധവൻകുട്ടി.