കൊച്ചി: സ്ഥിരമായി മദ്യപിച്ച് ഉപദ്രവിച്ചിരുന്ന മകനെ അച്ഛൻ കുത്തിക്കൊന്നു. ഉദയംപേരൂർ ഞാറ്റിയേൽ സന്തോഷാണ്(42)കൊല്ലപ്പെട്ടത്.
സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നതായി ഉദയം പേരൂർ എസ് ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ ശേഷം പിതാവ് മണി (75) പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
മകൻ സ്ഥിരമായി മദ്യപിച്ചെത്തുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇത് സഹിക്കാതെയാണ് മകൻ സന്തോഷിനെ പിതാവ് കൊലപ്പെടുത്തിയത്.
ഇരുവരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്
Content Highlight: Father Kills Son















