എതിര്‍പ്പുയര്‍ന്നാലും ഭൂമി വിൽക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നാണ് വത്തിക്കാൻ്റെ നിര്‍ദേശം. എന്നാൽ കാനോനിക നിയമങ്ങള്‍ വളച്ചൊടിച്ചാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വൈദികര്‍ റിവ്യൂ ഹര്‍ജി നല്‍കിയ സാഹചര്യത്തിൽ ഭൂമി വിൽക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തി വെച്ചതായി ബിഷപ്പ് ആൻ്ണി കരിയിൽ അറിയിച്ചതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read:
നഷ്ടം നികത്താനായി ഭൂമി വിൽക്കുന്നത് അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിച്ചിപ്പ് നിര്‍ത്താൻ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ സഭയുടെ വസ്തുവകകള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ ക്രയവിക്രയം ചെയ്യാൻ സാധിക്കൂ എന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിൻ്റെ ധാര്‍മിക ഉത്തരവാദിത്തം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറ്റെടുക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
പത്ത് ദിവസത്തിനകം അപ്പീൽ നല്‍കിയാൽ ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിക്കും എന്ന ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് വൈദികര്‍ ഹര്‍ജി നല്‍കിയിട്ടുുള്ളത്. അതിരൂപത ഫിനാൻസ് കമ്മിറ്റി ഇതുവരെ ഭൂമി വിൽക്കാൻ അനുമതി നല്‍കിയിട്ടില്ല. കൂടാതെ ഭൂമി വിൽപ്പന സംബന്ധിച്ച വത്തിക്കാൻ ഉത്തരവിനോടും വൈദികരുടെ പ്രതികരണം പ്രതികൂലമാണ്.
Also Read:
വിവാദമായ ഭൂമി വിൽപന സംബന്ധിച്ച് കെപിഎംജി നടത്തിയ അന്വേഷണത്തൻ്റെ റിപ്പോര്‍ട്ടിൽ മാര്‍ ആലഞ്ചേരിയ്ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണുള്ളത്. തന്‍റെ പേരിൽ പത്ത് കോടി രൂപയോളം വരുന്ന ദീപിക ദിനപത്രത്തിൻ്റെ ഓഹരിയെടുക്കാൻ കര്‍ദിനാള്‍ ഇടനിലക്കാരനെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ട്.