ചെന്നൈ> മദ്രാസ് ഐഐടിയില്‍ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകന് രാജിവെച്ചു.2019 മുതല്‍ നേരിട്ടത് കടുത്ത ജാതി വിവേചനമാണെന്ന് ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പറയുന്നു. ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച്എസ്എസ്) വിഭാഗത്തിലെ പ്രൊഫസറാണ് വിപിന്‍
ഐഐടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഐഐടിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന് നായരുടെ മൃതദേഹമാണ് കത്തിക്കരിച്ച നിലയില്‍ കണ്ടെത്തിയത്