കൊച്ചി
ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്ലറ്റിക് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 25 അത്ലീറ്റുകൾ ടീമിലുണ്ടാകുമെന്നാണ് സൂചന. എട്ട് മലയാളികളും ഉണ്ടായേക്കും. ഇരുപത് കിലോമീറ്റർ നടത്തത്തിൽ കെ ടി ഇർഫാനും ലോങ്ജമ്പിൽ എം ശ്രീശങ്കറും നേരത്തേ യോഗ്യത നേടി. 400 മീറ്റർ ഹർഡിൽസിൽ എം പി ജാബിറിനും യോഗ്യതയുണ്ട്. റിലേ ടീമുകളിൽ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, വി കെ വിസ്മയ, ജിസ്ന മാത്യു എന്നിവർ ഉൾപ്പെട്ടേക്കും.
ടീം ഒളിമ്പിക്സ് തുടങ്ങുന്ന 23ന് പുറപ്പെടും. ഇക്കുറി ടോക്യോയിൽ 119 അംഗ സംഘമാകും ഇന്ത്യയെ നയിക്കുക. അതിൽ 65 പുരുഷന്മാരും 54 വനിതകളും ഉൾപ്പെടും. പി രാധാകൃഷ്ണൻനായരാണ് ഇന്ത്യൻ അത്ലറ്റിക് ടീം മുഖ്യ കോച്ച്. ദേശീയ ഹോക്കി ടീം ഗോൾകീപ്പർ മലയാളിയായ പി ആർ ശ്രീജേഷാണ്.