തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ബിജെപി സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഗണേശനെ നീക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ കേരള ഘടകത്തിന്റെ എതിർപ്പിനെത്തുടർന്നാണ് കേന്ദ്രം പിന്മാറിയത്, ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സികെ ജാനു കോഴ വിവാദത്തിലും ഗണേശന്റെ പേര് ഉയർന്നു വന്നിരുന്നു. സംഘടനാ സെക്രട്ടറി എന്ന നിലയിൽ ഗണേശന് വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ആർഎസ്എസ് നേതൃത്വം ഗണേശന്റെ പേര് വീണ്ടും നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സികെ ജാനുവിന് കോഴ കൊടുത്തതിൽ ഗണേശനുള്ള പങ്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജെആർപി നേതാവ് പ്രസീത അഴീക്കോടാണ് ഇതു സംബന്ധിച്ച ശബ്ദരേഖ പുറത്തുവിട്ടത്. കോഴ വിവാദത്തിൽ മലബാർ മേഖലാ സെക്രട്ടറി സുരേഷിന്റെ പങ്കും ശബ്ദരേഖയിൽ വ്യക്തമാണ്. ആർഎസ്എസ്-ബിജെപി സംയുക്തമായാണ് കോഴ ഇടപാട് നടത്തിയതെന്നാണ് ശബ്ദരേഖയിൽ വ്യക്തമാകുന്നത്.