
രാത്രി എട്ട് മണിയോടെയാണ് സംഭവം. നടക്കാനിറങ്ങിയ വിദേശ വനിതകളെ മദ്യപിച്ചെത്തിയ ഒരു സംഘമാളുകൾ കടന്ന് പിടിക്കാൻ ശ്രമിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. വിദേശ വനിതകൾക്കൊപ്പം ഉണ്ടായിരുന്ന മുംബൈ സ്വദേശിയായ യുവതിക്കെതിരെ മുൻപും അതിക്രമം നടന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മദ്യപിച്ചെത്തിയ സംഘം അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുവതികൾക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.
പ്രതികളെ ഉടൻ പിടികൂടുമെന്ന് വർക്കല പോലീസ് വ്യക്തമാക്കി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ടൂറിസം രംഗത്ത് വിദേശികളുടെ സുരക്ഷിതത്വം നിർണായകമാണെന്നും പോലീസ് പറഞ്ഞു. സമാനമായ സംഭവം മുൻപും പ്രദേശത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.















