മലപ്പുറം > മലപ്പുറത്ത് പെട്രോള് പമ്പില് വന് മോഷണം. മോഷ്ടാക്കള് അഞ്ച് ലക്ഷം രൂപ കവര്ന്നു.
ബുധനാഴ്ച രാത്രി രണ്ടോടെയായിരുന്നു സംഭവം. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിലാണ് കവര്ച്ച നടന്നത്.
ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം. മുഖംമൂടി ധരിച്ച ഒരാളാണ് കവര്ച്ച നടത്തിയത്.
രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.















