നേരത്തെ 24നു മുകളിൽ ടിപിആര്‍ ഉള്ള മേഖലകളിൽ മാത്രമാണ് ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നത്. ഇന്നു മുതൽ 12നും 18നും ഇടയിൽ ടിപിആറുള്ള മേഖലകളിൽ ലോക്ക് ഡൗണായിരിക്കും. ആറിനും പന്ത്രണ്ടിനും ഇടയിൽ ടിപിആറുള്ള മേഖലകളിൽ സെമി ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറിൽ താഴെ ടിപിആര്‍ ഉള്ള മേഖലകളിൽ മാത്രമായിരിക്കും കൂടുതൽ ഇളവുകള്‍ അനുവദിക്കുക.
Also Read:
സംസ്ഥാനത്ത് ടിപിആര്‍ കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച കടി നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതെങ്കിലും ഓരോ മേഖലകളിലും നല്‍കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
Also Read:
അതേസമയം, കൊവിഡ് 19 ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശിക ലോക്ക് ഡൗൺ മാത്രം മതിയെന്നും ഇക്കാര്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.