ന്യൂയോർക്ക്
2015ൽ വാഗ്ദാനം ചെയ്തത് പോലെ, ഇറാന് മേലുള്ള ഉപരോധം പിൻവലിക്കാനോ ഇളവ് ചെയ്യാനോ അമേരിക്ക തയ്യാറാകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.
ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഇളവുകൾ അനുവദിക്കണം. ആണവനിർവ്യാപന പദ്ധതികൾക്ക് സമ്പൂർണ ഇളവ് അനുവദിക്കണമെന്നും രക്ഷാസമിതിയിൽ വച്ച അർധവാർഷിക റിപ്പോർട്ടിൽ ഗുട്ടറസ് ആവശ്യപ്പെട്ടു. ഇറാനുമായി വൻശക്തികൾ ഉണ്ടാക്കിയ ആണവ കരാറിൽനിന്ന് 2018ൽ അമേരിക്ക ഏകപക്ഷിയമായി പിന്മാറിയിരുന്നു. തിരിച്ചടിയെന്നവണ്ണം, 2019 മുതൽ ഇറാൻ ആണവറിയാക്ടറുകളുടെ പ്രവർത്തനം സജീവമാക്കി. ജോ ബൈഡൻ പ്രസിഡന്റായശേഷം അമേരിക്ക ഇറാനുമായി ആണവചർച്ച പുനരാരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവ് അനുവദിക്കാൻ ഗുട്ടറസ് ആവശ്യപ്പെട്ടത്.