കോഴിക്കോട് > ഇന്ധന വിലവർധനയിലൂടെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളേയും കൊള്ളയടിച്ചുണ്ടാക്കുന്ന പണം കോർപറേറ്റുകൾക്ക് വീതിച്ചുനൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. ഇന്ധന വിലവർധനക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധം എൽഐസി പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് ജനകീയ പ്രതിഷേധം പാലക്കാട് യാക്കരയിൽ കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു
എട്ട് ശതമാനമാണ് കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ ഇളവ് നൽകുന്നത്. ഇത് 14ലക്ഷം കോടിരൂപയുടെ ചോർച്ചയാണ് പൊതുഖജനാവിനുണ്ടാക്കുന്നത്. ഇത്തരം ജനവിരുദ്ധ നയത്തിനെതിരെ ജനം പ്രതികരിച്ചുതുടങ്ങിയെന്നതിന്റെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ നാല് സംസ്ഥാനങ്ങളിലും ബിജെപിക്കുണ്ടായ കനത്ത തോൽവിയെന്നും എളമരം കരീം പറഞ്ഞു.