ന്യൂഡൽഹി> കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു
നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിയാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയാറാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പ്രകൃതി ദുരന്തങ്ങള്ക്ക് നഷ്ടപരിഹാരം നല്കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, കൊവിഡ് കാരണമുള്ള മരണങ്ങളിലെ മരണസർട്ടിഫിക്കറ്റ് വിതരണത്തിനായുള്ള നടപടികൾ ലഘൂകരിച്ച് മാർഗരേഖ പുറത്തിറക്കാനും കേന്ദ്രത്തിന് നിർദേശം നൽകി.