ഇന്ന് കിരൺകുമാറിനെ നിലമേലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് പദ്ധതിയിട്ടിരുന്നത്. ജനുവരിയിൽ ഈ വിട്ടിൽ വെച്ച് വിസ്മയയെ കിരൺ മര്‍ദ്ദിച്ചിരുന്നു. കൂടാതെ സ്ത്രീധനമായി ലഭിച്ച കാറും ഈ വീട്ടിലുണ്ട്. ഇത് പ്രതി ഉപയോഗിച്ചിരുന്നതാണെന്ന് സ്ഥിരീകരിക്കാനാണ് വീട്ടിൽ തെളിവെടുപ്പിന് എത്തുന്നത്.
Also Read:
കേസിൻ്റെ അന്വേഷണം പോലീസ് ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യപ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണം ഇനിയും വൈകിയേക്കും. 90 ദിവസത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.
Also Read:
കഴിഞ്ഞ ദിവസം വിസ്മയ മരിച്ച കിരൺ കുമാറിൻ്റെ പോരുവഴിയിലെ വീട്ടിലും പോലീസ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയുടെ ശുചിമുറി വെൻ്റിലേഷനിൽ വിസ്മയ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കിരൺ മറയുന്നത്. ഈ സാഹചര്യത്തിൽ കിരൺകുമാറിൻ്റെ സാന്നിധ്യത്തിൽ ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തി. കൂടാതെ പോരുവഴിയിലെ ബാങ്കിലെ ലോക്കറിൽ നിന്ന് സ്ത്രീധനമായി നല്‍കിയ 42 പവൻ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. കേസിലെ തൊണ്ടിമുതലാണ് ഈ സ്വര്‍ണവും സ്ത്രീധനമായി ലഭിച്ച കാറും.