തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിൽ നിയമനത്തിന് സർക്കാർ അനുമതിയായതോടെ പുതിയ അധ്യായന വർഷത്തിൽ എണ്ണായിരത്തിലേറെ പേർ ജോലിയിൽ പ്രവേശിക്കും. നിയമന ഉത്തരവ് ലഭിച്ചവർ, പിഎസ്സി ശുപാർശ ലഭിച്ചവർ, നിലവിലെ ഒഴിവുകൾ നികത്തൽ, അധ്യാപകേതര നിയമങ്ങൾ, എയ്ഡ്ഡ് സ്കൂളുകളിൽ രാജി, മരണം, റിട്ടയർമെന്റ് തുടങ്ങിയ വ്യവസ്ഥാപിത ഒഴിവുകൾ എന്നിവയിലായി 8814 പേരുടെ ജീവിത സ്വപ്നമാണ് സാക്ഷാൽക്കരിക്കുന്നത്.
കോവിഡിനെ തുടർന്ന് 2020 അധ്യായനവർഷംമുതൽ സ്കൂൾ തുറന്നിട്ടില്ല. കെഇആർ പ്രകാരം സ്കൂളുകൾ തുറക്കുന്ന ദിവസംമുതലേ നിയമനങ്ങൾ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഈ തടസ്സം നീക്കിയതോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതുമുതൽ ജോലിയിൽ പ്രവേശിക്കാനാകും. 2020മുതൽ എയ്ഡഡ് സ്കൂളുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ മാനേജ്മെന്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 4642 പേർക്ക് ഇപ്രകാരം നിയമനം ലഭിക്കും. യുഡിഎഫ് നഷ്ടങ്ങളുടെ പേരിൽ പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടിയസ്ഥാനത്താണിത്. എൽഡിഎഫ് സർക്കാർ അധ്യാപക- വിദ്യാർഥി അനുപാതം പരിഷ്കരിച്ച് ആയിരക്കണക്കിന് പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഹയർസെക്കൻഡറി മേഖലയിൽ മാത്രം മൂവായിരത്തിലധികം തസ്തികകൾ . പ്രൈമറി മേഖലയിൽ എൽപി എസ്ടി ആയി 7322 പേരെയും, യുപിഎസ്ടി ആയി 4446 പേരെയും പിഎസ്സി വഴി നിയമിച്ചു. യുഡിഎഫ് ഭരണകാലത്തേക്കാൾ അഞ്ചിരട്ടിയിലധികം നിയമനം നടന്നു. ഇതിലേറെ നിയമനങ്ങൾ എയ്ഡഡ് മേഖലയിലും നടത്തി.
ഉത്തരവ് നൽകിയത് –- 2828
എച്ച്എസ്എസ്ടി ജൂനിയർ 579, എച്ച്എസ്എസ്ടി സീനിയർ–-18, വിഎച്ച്എസ്ഇ–-3, പ്രൈമറി, ഹൈസ്കൂൾ–- 2004 . ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റുമാർ–- 224 888 പേർക്ക് കൂടി ഉടൻ ഉത്തരവ്
പ്രൈമറി, ഹൈസ്കൂൾ തലത്തിൽ പിഎസ്സി ശുപാർശ ലഭിച്ച 888 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകും.
456 ഒഴിവുകൂടി റിപ്പോർട്ട് ചെയ്യും
സർക്കാർ സ്കൂളുകളിലെ 456 അധ്യാപക ഒഴിവുകൾ ഉടൻ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും.