കണ്ണൂർ: മലബാർ കാൻസർ സെന്ററിന് (എംസിസി) വാക്സിൻ പരീക്ഷണാനുമതി. വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് എംസിസി. മനുഷ്യ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് എംസിസിക്ക് ലഭിച്ചത്. ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ് കൗൺസിലാണ് അനുമതി നൽകിയത്, മനോരമ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തു.
വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് എംസിസി അധികൃതര്‍. മൂന്നാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റര്‍ ഡോ ചന്ദ്രൻ കെ നായര്‍ വ്യക്തമാക്കി. വാക്സിൻ പരീക്ഷണത്തിനായി 1.6 കോടി രൂപ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ് കൗൺസിൽ അനുവദിച്ചിട്ടുണ്ട്.
കേരളത്തിൽ വാക്സിൻ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനമാണ് എംസിസി. രണ്ടായിരത്തിലധികം പേരിൽ വാക്സിൻ പരീക്ഷണം നടത്തും. ഇതിനായി വോളന്റിയര്‍മാര്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 12 വയസിൽ കൂടുതലുള്ളവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.