കഴിഞ്ഞ നാല് മാസമായി നടക്കുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഓഡിയോയിലുള്ളത്. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അപകടങ്ങളുണ്ടാകുമ്പോൾ ‘പാർട്ടിക്കാരാണ്’ ഇടപെടുന്നതെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന പണം മൂന്നായാണ് വീതം വയ്ക്കുന്നത്. അതിൽ ഒരു പങ്ക് പാർട്ടി ബന്ധമുള്ള ഇത്തരക്കാർക്കാണ് എന്നും ഓഡിയോയിൽ പറയുന്നു. അതേസമയം ആരാണ് ഓഡിയോ അയച്ചതെന്നോ ആര്‍ക്കാണ് ഓഡിയോ ലഭിച്ചതെന്നോ സംബന്ധിച്ച് വിവരങ്ങള്‍ മാതൃഭൂമി റിപ്പോർട്ടിലില്ല.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കളിക്കുന്നത് ആരെല്ലാമാണെന്ന് അറിയില്ലേ, അതിനാണ് മൂന്നിൽ ഒന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത്. നിന്നെ പ്രൊടക്ട് ചെയ്യാനാണ്. പിന്നിൽ ഷാഫിക്കയുടെ ടീമാണെന്ന് അറിഞ്ഞാൽ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാൽ മാസങ്ങൾ കഴിഞ്ഞാലും ഉടമകൾ പിന്തുടരും. നാല് മാസത്തിനുള്ളിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ടെന്നും ഓഡിയോയിൽ പറയുന്നു.
ഒരു പ്രശ്നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവര്‍ നല്ല സാമ്പത്തികം ഉള്ളയാള്‍ ആണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും, അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും- ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കൽ ഉണ്ടായാൽ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടലെന്ന്. അപ്പോൾ അവന്റെ ഭാഗത്ത് ആൾക്കാരുണ്ടെന്ന് അറിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടിക്കില്ലെന്നും ഓഡിയോ സന്ദേശം പറയുന്നു.