തിരുവനന്തപുരം
സംസ്ഥാനത്ത് വ്യവസായം തുടങ്ങാനാവശ്യമായ ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങൾ കെ സ്വിഫ്റ്റിലൂടെ അറിയാം. ഇതുവഴി കെഎസ്ഐഡിസിയുടെയും കിൻഫ്രയുടെയും കൈവശമുള്ള ഭൂവിവരവും ലഭ്യതയുമറിയാം.
വ്യാവസായിക അന്തരീക്ഷം അനായാസമാക്കാനുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച ലളിതമായ ലൈസൻസിങ് മാർഗമാണ് കെ- സ്വിഫ്റ്റ്.
നിലവിൽ 21 സർക്കാർ വകുപ്പിനെയും ഏജൻസികളെയും കെ -സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗര രാജ്യ ആസൂത്രണം, മലിനീകരണ നിയന്ത്രണ ബോർഡ്, കെഎസ്ഇബി, വനം വന്യജീവി, കൃഷി, തൊഴിൽ, ഭൂഗർഭ ജലം, പൊതു വിദ്യാഭ്യാസം, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യം, ലീഗൽ മെട്രോളജി, മൈനിങ് ആൻഡ് ജിയോളജി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, ജല അതോറിറ്റി, സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി, വ്യവസായം, ആർക്കിയോളജി, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളോടൊപ്പം വ്യാവസായികഭൂമിയുടെ വിവരങ്ങളും കെ -സ്വിഫ്റ്റിൽ ലഭ്യമാണ്.
ടോൾ ഫ്രീ നം. 18008901030. വെബ്സൈറ്റ്: www.kswift.kerala.gov.in.