“ഏത് കുഴൽപ്പണ കേസാണ് നിങ്ങൾ അന്വേഷിക്കുന്നത്. എഫ്ഐആർ നമ്പർ പറയൂ. ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ഏത് കുഴപ്പണക്കേസാണുള്ളത്. കുഴൽപണക്കേസ് എന്നൊരു കേസില്ല ഇവിടെ. ജാനുവിന്റെ കേസായാലും സുന്ദരന്റെ കേസായാലും ഏത് കേസായാലും രജിസ്റ്റർ ചെയ്തിരിക്കുകയല്ലേ. ഞാൻ ഇവിടെത്തന്നെയുണ്ട്. തൂക്കിലിടുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം.” കെ സുരേന്ദ്രൻ പറഞ്ഞു.
Also Read:
സികെ ജാനുവിന് പണം നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സികെ ജാനുവിനെ പ്രതിയാക്കിയും കേസെടുത്തിട്ടുണ്ട്.
സികെ ജാനുവിനെ എൻഡിഎയിൽ എത്തിക്കാനും സ്ഥാനാർത്ഥിയാകാനും രണ്ട് തവണയായി അമ്പത് ലക്ഷം രൂപ കോഴ നൽകിയെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് പരാതിക്കാരൻ.
Also Read:
എൻഡിഎയിൽ സികെ ജാനുവിനെ തിരിച്ചെത്തിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. 10 കോടി രൂപയാണ് സികെ ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണ് പത്ത് ലക്ഷം രൂപ നൽകിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ പ്രസീതയോട് സംസാരിച്ചതെന്ന് കരുതപ്പെടുന്ന ഫോൺ സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. ജാനുവിന് പണം കൊടുത്തത് ആർഎസ്എസ് അറിവോടെയാണെന്ന് സുരേന്ദ്രൻ പറയുന്ന ശബ്ദരേഖയും പുറത്തായിരുന്നു. മാർച്ച് 25 നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്.