സംഭവത്തിൽ എസ്പി പൂങ്കുഴലിക്ക് പരാതി നൽകിയെങ്കിലും പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവമാണ് ഉണ്ടായത്. പ്രതികൾക്കായി ജോസഫൈൻ ഇടപെടൽ നടത്തുകയും ചെയ്തു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തി. വിവാഹ ശേഷവും യുവതി ഇയാളിൽ നിന്നുള്ള ഭീഷണി യുവതിക്ക് ലഭിക്കുന്നുണ്ട്. സാമ്പത്തിക – രാഷ്ട്രീയ പിൻബലമുള്ള പ്രതി സ്വാധീനമുപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.
2016 ജൂലായ് മാസം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിവാഹിതയായ സുഹൃത്തിൻ്റെ ഭാവിക്കുറിച്ചുള്ള ആശങ്കയിലാണ് ഇതേക്കുറിച്ച് പരാതി നൽകാതിരുന്നത്. ഇതിനിടെ പ്രതിയിൽ നിന്നും നിരന്തരം ഭീഷണിയുണ്ടാകുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞു.
പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ 2020ൽ പ്രതിയിൽ നിന്നും വീണ്ടും ഭീഷണിയുയർന്നു. ഇതോടെ വിവരം പെൺകുട്ടിയുടെ വീട്ടുകാർ പീഡനവിവരമറിയുകയും എസ്പി പൂങ്കുഴലിക്ക് പരാതി നൽകുകയുമായിരുന്നു. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ ഇടപെട്ട എസ്പി പിന്നീട് നിലപാട് മാറ്റി. പരാതിക്കാരെ അവഗണിക്കുന്ന രീതിയാണ് പോലീസ് സ്വീകരിച്ചത്. ജോസഫൈൻ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന് പിന്നാലെ സിഐ വിളിച്ച് മൊഴിയെടുത്തെങ്കിലും തെളിവില്ലാത്തതിനാൽ ബുദ്ധിമുട്ടാണെന്ന് അറിയിച്ചുവെന്നും മയൂഖ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ള വിശദീകരണമെന്നും ഇവർ കൂട്ടിച്ചേർത്തു.