തന്റെ മുൻ സഹപ്രവർത്തകരിൽ ഒരാൾ ജോർജിയേവിന് ഇമെയിൽ സന്ദേശമയച്ചു. തുറന്നു നോക്കിയപ്പോൾ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താലുള്ള ഉത്തരങ്ങളാണ്. ഗൂഗിൾ തന്റെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം മുൻ ബൾഗേറിയൻ തുടർ കൊലപാതകിയുടെത്. ഹിസ്റ്റോ ജോർജിയേവിൻ്റെ അതെ പേരാണ് 1974 നും 1980നും ഇടയിൽ അഞ്ച് സ്ത്രീകളെ കൊലചെയ്ത കൊടും കുറ്റവാളിക്കും.
1980 ഓഗസ്റ്റ് 28ന് വെടിവച്ചുകൊന്ന ഹിസ്റ്റോ ജോർജിയേവിന്റെ പേര് തന്റെ ചിത്രത്തോടൊപ്പം എങ്ങനെ വന്നു എന്ന് എത്ര ആലോചിച്ചിട്ടും എഞ്ചിനിയർക്ക് മനസ്സിലാവുന്നില്ല. കാരണം ഹിസ്റ്റോ ജോർജിയേവ് എന്ന പേര് സാധാരണമാണ്. കൊലയാളിയും എൻജിനീയറും കൂടാതെ സ്കാന്റിനേവിയൻ രാജ്യങ്ങളിൽ നിരവധിപേർക്ക് ഇതേ പേരുണ്ട്. പിന്നെ എങ്ങനെ തന്റെ ചിത്രം തന്നെ ഗൂഗിളിൽ കൊലയാളിയുടേതായി വന്നു എന്നാണ് എൻജിനിയർ ചോദിക്കുന്നത്. “അക്ഷരാർത്ഥത്തിൽ നൂറുകണക്കിന് ആളുകൾക്ക് എന്റെ പേരുണ്ട്. എന്നിട്ടും എന്റെ സ്വകാര്യ ഫോട്ടോ ഒരു സീരിയൽ കില്ലറുമായി ബന്ധപ്പെട്ടിരിക്കുന്നു,” ഹിസ്റ്റോ ജോർജിയേവ് ബ്ലോഗിൽ എഴുതി.
“കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു അൽഗോരിതം (ഗൂഗിൾ) ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് ഒരു വ്യക്തിയെപ്പറ്റിയുള്ള ധാരണ സമൂഹത്തിൽ എളുപ്പത്തിൽ വളച്ചൊടിക്കാൻ കഴിയുമെന്നത് ശരിക്കും ഭയപ്പെടുത്തുന്നതാണ്”, ജോർജിയേവ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള തെറ്റുകൾ മൂലം ഒരാളുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും ആളുകളുടെ കരിയറും പ്രശസ്തിയും നശിപ്പിക്കുമെന്നും ജോർജിയേവ് കുറിച്ചു. ഒരൊറ്റ വെബ്‌സൈറ്റിൽ നിന്നും തന്നെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിൽ നിന്നും നാം മാറേണ്ട കാലം അതിക്രമിച്ചു എന്നും ജോർജിയേവ് ബ്ലോഗിൽ എഴുതി.
ഗൂഗിളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചതായി ജോർജീവ് പിന്നീട് വ്യക്തമാക്കി. ‘ദി സാഡിസ്റ്റ്’ എന്നറിയപ്പെടുന്ന ബൾഗേറിയൻ സീരിയൽ കില്ലർ ഹിസ്റ്റോ ജോർജിയേവിന്റെ പേര് സെർച്ച് ചെയ്യുമ്പോൾ ഇപ്പോൾ എൻജിനീയർ ഹിസ്റ്റോ ജോർജിയേവിന്റെ ചിത്രം ഗൂഗിൾ പ്രദർശിപ്പിക്കില്ല.