Copa America 2021: കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ വിജയക്കുതിപ്പിന് അവസാനമിട്ട് ഇക്വഡോര്‍. നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്രസീലിനായി എഡര്‍ മിലിറ്റാവോയും, ഇക്വഡോറിനായി ഏയ്ഞ്ചല്‍ മെനയുമാണ് ഗോള്‍ നേടിയത്.
പതിവ് പോലെ എതിരാളികളെെ ആക്രമിച്ച് തന്നെയാണ് കാനറികള്‍ കളി തുടങ്ങിയത്. 20-ാം മിനുറ്റില്‍ ബോക്സിനുള്ളില്‍ സൂപ്പര്‍ താരം നെയ്മറിന് ലഭിച്ച സുവര്‍ണാവസരം പാഴാക്കി. അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം ലൂകാസ് പെക്വേറ്റ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിനെ തലോടി മടങ്ങി.
എന്നാല്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല ആദ്യ ഗോളിനായി. എവര്‍ട്ടണിന്റെ ഫ്രീ കിക്ക് ബോക്സിലേക്ക്. എഡര്‍ അനായാസം ഉയര്‍ന്ന് പൊങ്ങി പന്ത് തലകൊണ്ട് മറിച്ചു. പന്ത് ഗോള്‍ വലയുടെ ഇടതു മൂലയിലേക്ക്. ബ്രസീല്‍ മുന്നില്‍.
എന്നാല്‍ 53-ാം മിനുറ്റില്‍ ഇക്വഡോര്‍ തിരിച്ചടിച്ചു. മനോഹരമായ കളിയിലൂടെയാമ് ഗോള്‍ കണ്ടെത്തിയത്. ഇക്വഡോറിന്റെ കോര്‍ണര്‍ ബ്രസീല്‍ ഗോളി ആലിസണ്‍ തട്ടിയകറ്റി.
എന്നാല്‍ പന്ത് തലകൊണ്ട് മൂന്ന് തവണ മറിച്ചു നല്‍കി ഇക്വഡോര്‍ താരങ്ങള്‍. ഒടുവില്‍ വലന്‍സിയയില്‍ നിന്ന് മെനയിലേക്ക്. ആദ്യ ഷോട്ട് തന്നെ ആലിസണെ മറികടന്നു. സമനില ഗോള്‍.
പിന്നീട് പല തവണ നെയ്മറും സംഘവും വിജയ ഗോള്‍ നേടാന്‍ ശ്രമം നടത്തിയെങ്കിലും ഇക്വഡോര്‍ പ്രതിരോധ നിരയെ മറികടക്കാനായില്ല. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. സമനിലയോടെ ക്വാര്‍ട്ടറില്‍ ഇടം പിടിക്കാന്‍ ഇക്വഡോറിനായി.
Also Read: Copa America 2021: അവസരങ്ങൾ പാഴാക്കി മുന്നേറ്റനിര; ഒടുവിൽ ഉറുഗ്വായ്‌ക്ക് ജയം
The post Copa America 2021: ബ്രസീലിന്റെ വിജയക്കുതിപ്പ് തടഞ്ഞ് ഇക്വഡോര്‍; സമനില appeared first on Indian Express Malayalam.