Also Read:
തുടക്കത്തിൽ കെവി തോമസിനെ യുഡിഎഫ് കൺവീനറാക്കാൻ ആലോചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് കെ മുരളീധരനെ പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ കെ മുരളീധരനു പകരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ പിസി വിഷ്ണുനാഥിനെയോ മുന്നണിയുടെ കൺവീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. പുതിയ മാറ്റങ്ങളിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെയാണ് മുരളീധരനെതിരെയും ഗ്രൂപ്പുകള്‍ കടുത്ത നിലപാട് എടുക്കുന്നതെന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് ഏറെ മുൻതൂക്കം കൊടുക്കുന്ന യുഡിഎഫ് പുനഃസംഘടനയിൽ വെല്ലുവിളികള്‍ കൂടും.
Also Read:
മുരളീധരൻ യുഡിഎഫ് കൺവീനറായി എത്തിയാൽ പുതിയൊരു അധികാരകേന്ദ്രം കൂടി കേരളത്തിൽ രൂപപ്പെടുമെന്നും ഇത് തിരിച്ചടിയാകുമെന്നുമാണ് നേതാക്കളുടെ വാദം. ഈ സാഹചര്യത്തിൽ വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനുമായി അടുത്ത ബന്ധമുള്ള തിരുവഞ്ചൂരിനെ പരിഗണിക്കണമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതിനിടയിൽ പിസി വിഷ്ണുനാഥിൻ്റെ പേരും ചില യുവനേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ എം എം ഹസ്സൻ തന്നെ പദവിയിൽ തുടരണമെന്ന അഭിപ്രായവും പാര്‍ട്ടിയ്ക്കുള്ളിലുണ്ട്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.