തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തിൽ റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ്. ഒമ്പത് ജില്ലകളിൽ അനധികൃത മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ട്.
15 കോടിയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരങ്ങൾ മുറിച്ചു കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
റവന്യൂ ഉദ്യോഗസ്ഥർ നിസംഗത പാലിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് മുറിച്ചു കടത്തിയത്. ഇതിൽ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
content highlights:tree felling controversy, forest department report against revenue