ന്യൂഡൽഹി
മലയാളിയായ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പരമോന്നത കായികബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ. ഹോക്കി ഇന്ത്യയാണ് മുപ്പത്തഞ്ചുകാരനെ ശുപാർശ ചെയ്തത്.
2006 മുതൽ ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്തനായ കാവൽക്കാരനാണ് ശ്രീജേഷ്. 208 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. രണ്ട് ഒളിമ്പിക്സുകളിലും പങ്കെടുത്തു. 2015ൽ അർജുനയും 2017ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. കെ എം ബീനമോൾക്കും അഞ്ജു ബോബി ജോർജിനുമാണ് കേരളത്തിൽനിന്ന് ഇതുവരെ ഖേൽരത്ന ലഭിച്ചത്.