കണ്ണൂർ > സ്വർണ കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടവരെയും ക്വട്ടേഷൻ സംഘത്തെയും സംരക്ഷിക്കില്ലെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ. തെറ്റായ സമീപനം സ്വീകരിക്കുന്നവരെ സിപിഐ എമ്മും തള്ളിപ്പറഞ്ഞിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു.
ബാറുടമകളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ചർച്ച നടത്തും. പ്രത്യേകം കമ്മീഷനെ നിശ്ചയിച്ച് അവരുടെ പ്രശ്നം പഠിക്കും. അതിന്റെ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കും. മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനുമെതിരെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തലങ്ങളിൽ ബോധവത്കരണ ക്യാമ്പയിൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.