വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതി കേൾക്കാനല്ല ജോസഫൈൻ സമയം കണ്ടെത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷ എന്നത് പദവിയല്ല, ഉത്തരവാദിത്തമാണ് ഇതെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
തന്നെ പരസ്യമായി മോശമായി ചിത്രീകരിക്കുകയും ചെയ്തു. സുപ്രീം ട്രിബ്യൂണലിൽ നിന്ന് പുറത്താക്കിയിട്ടും സിസ്റ്റർ ചെയ്യുന്നത് തെറ്റല്ലേ എന്നും ചോദിച്ചു. വിഷയയത്തിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന പ്രസ്താവനയും അവരുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണെന്നും ലൂസി വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാൽ പല ഘട്ടത്തിലും വനിതാ കമ്മീഷന് മുന്നിൽ ഹാജരാകാൻ കഴിഞ്ഞില്ല. പീന്നീട് എത്തിയപ്പോഴാണ് ജോസഫൈൻ്റെ ഭാഗത്ത് നിന്നും ‘സ്റ്റുപ്പിഡ്’ എന്ന പരാമർശം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
ടെലിവിഷൻ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ സ്ത്രീയോട് സംസാരിച്ച രീതി വിവാദമായ സാഹചര്യത്തിലാണ് ജോസഫൈൻ രാജി സമർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. രാജിസന്നദ്ധത അറിയിച്ച എം സി ജോസഫൈൻ്റെ തീരുമാനം പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.