തിരുവനന്തപുരം
മോഡി സർക്കാരിന്റെ ഇന്ധനക്കൊള്ളയ്ക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിനൊരുങ്ങി കേരളം. എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ അഞ്ചു ലക്ഷം കേന്ദ്രത്തിൽ 20 ലക്ഷം പേരെ അണിനിരത്തിയാണ് സമരചരിത്രത്തിലെ തന്നെ പുതുഅധ്യായം കുറിക്കുന്നത് . ബുധനാഴ്ച വൈകിട്ട് 4ന് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഒരു കേന്ദ്രത്തിൽ നാലു പേർ വീതം പങ്കെടുക്കും. പഞ്ചായത്തിലെ ഒരു വാർഡിൽ 25 കേന്ദ്രവും, മുനിസിപ്പാലിറ്റി–- കോർപറേഷൻ വാർഡുകളിൽ നൂറുകേന്ദ്രവും ഉണ്ടാകും.
പ്രചാരണാർഥം സാമൂഹ്യമാധ്യമങ്ങളിലടക്കം വിപുലമായ പോസ്റ്റർ പ്രചാരണം ആരംഭിച്ചു. എൽഡിഎഫ് നേതാക്കൾക്കു പുറമെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.















