വിവദങ്ങൾ അവസാനിച്ചെന്ന് വ്യക്തമാക്കിയെങ്കിലും ജോസഫൈനോട് സി പി എം രാജി ആവശ്യപ്പെട്ടോ എന്ന കാര്യത്തിൽ വിജയരാഘവൻ വ്യക്തത വരുത്തിയില്ല. അനുചിതമായ പരാമർശങ്ങൾ അവരിൽ നിന്നുമുണ്ടായി. ഇക്കാര്യത്തിൽ ജോസഫൈൻ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞു. യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചതോടെ പാർട്ടി ആവശ്യം അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ ‘സ്ത്രീപക്ഷ കേരളം’ എന്ന പ്രചാരണ പരിപാടി സി പി എം സംഘടിപ്പിക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു. ജൂലായ് ഒന്ന് മുതൽ ഒരാഴ്ച നീണ്ട് നിൽക്കുന്നതാണ് പരിപാടി. പുരോഗമന നിലപാടുകളെ ഉയർത്തിപ്പിടിക്കണം. ലിംഗനീതി വിഷയം സമൂഹം ഗൗരവപൂർവം ഏറ്റെടുക്കണം. വനിതകൾക്കെതിരായ അതിക്രമങ്ങൾ സി പി എം ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും ആരുടെയും പിന്തുണ ലഭിച്ചില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ജോസഫൈന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജിവയ്ക്കുകയാണെന്ന തീരുമാനവും പുറത്ത് വരുന്നത്. 2017 മെയ് 27നായിരുന്നു എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്.