ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്തെ സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമെന്ന് കുടുംബം. ഭർത്താവ് വിഷ്ണുവിന്റെ കുടുംബം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നുവെന്നും മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു.
ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയൊന്നും മകൾക്കില്ലെന്നും സുചിത്രയുടെ മാതാപിതാക്കൾ പറഞ്ഞു. ചൊവ്വാഴ്ചയാണ് 19കാരിയായ സുചിത്രയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
അസ്വഭാവിക മരണത്തിന് കേസെടുത്ത വള്ളികുന്നം പോലീസ് വെള്ളിയാഴ്ച സുചിത്രയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. മരണത്തിലെ സംശയങ്ങൾ പോലീസിന് നൽകിയ മൊഴിയിലും മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്.
content highlights:sujithra death case, parents allegation against husband family