ന്യൂഡൽഹി> എ–- ഐ ഗ്രൂപ്പുകളുടെ അഭിപ്രായം മാനിക്കാതെ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിലും കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റുമാരെയും ഏകപക്ഷീയമായി തീരുമാനിച്ചതിലുമുള്ള പ്രതിഷേധം ഉമ്മൻചാണ്ടി വെള്ളിയാഴ്ച രാഹുൽ ഗാന്ധിയെ നേരിൽ അറിയിക്കും.
ഹൈക്കമാൻഡ് തീരുമാനങ്ങളിൽ തനിക്കും ഉമ്മൻചാണ്ടിക്കും പരിഭവമുണ്ടെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച രാഹുലിനെ കണ്ട് പറഞ്ഞിരുന്നു. തുടർന്ന്, ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച രാഹുൽ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ബുധനാഴ്ച ഡൽഹിയിൽ എത്തിയ അദ്ദേഹം വ്യാഴാഴ്ചയും കേരളഹൗസിൽ തുടർന്നു. സോണിയ ഗാന്ധി വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.