തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. പാർട്ടി ആവശ്യപ്പെട്ടതോടെയാണ് രാജിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെലിവിഷൻ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ സ്ത്രീയോട് സംസാരിച്ച രീതി വിവാദമായ സാഹചര്യത്തിലാണ് രാജി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ജോസഫൈനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. അധ്യക്ഷ സ്ഥാനത്ത് കാലാവധി കഴിയാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് ജോസഫൈൻ രാജിവച്ചത്.
Updating…