“എന്നാ പിന്നെ അനുഭവിച്ചോ”
മാനം കെടുത്തും പക്ഷേ, സഹായം തരും
ജൂൺ 23ന് മനോരമ ന്യൂസ് എന്ന ടിവി വാര്‍ത്താ ചാനല്‍ ഒരു മണിക്കൂര്‍ ഹെല്‍പ് ഡെസ്‍ക് എന്ന പേരില്‍
നടത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ ചെറുക്കുന്നതിനായി സ്ത്രീകള്‍ക്ക് സഹായം എന്ന നിലയിലായിരുന്നു പരിപാടി.
സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‍സൺ, എം.സി ജോസഫൈൻ ആയിരുന്നു ‘സഹായഹസ്‍തം’.
പിന്നിട്ട ജോസഫൈന്‍, ഒരു നോട്ടുപുസ്‍തകവുമായി പരാതി കേള്‍ക്കാനിരുന്നു. പലര്‍ക്കും അവര്‍ ഉപദേശം കൊടുത്തു, ടെലിവിഷന്‍ അവതാരകയുടെ ‘ചോദ്യത്തിന് വേണ്ടി ചോദിക്കുന്ന ചോദ്യങ്ങള്‍’ക്ക് അവര്‍ മറുപടി പറഞ്ഞു. സഹായംതേടി വിളിച്ചവര്‍ മറുപടി വൈകിപ്പിക്കുമ്പോഴും ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടി വന്നപ്പോഴും മൂക്കില്‍ ഒരു ഈച്ച വന്നിരുന്നതുപോലെ എം.സി ജോസഫൈൻ അലോസരപ്പെട്ടു.
“ഇതെന്താണിത്?”
“എന്തൊരു ഒച്ചയാണിത്”
“ആരാണിത് സംസാരിക്കുന്നത്”
“നിങ്ങള്‍ ചെയ്‍തത്, വിഡ്ഢിത്തം. സ്ത്രീകളാണ് ഇങ്ങനെ മണ്ടത്തരങ്ങള്‍ ചെയ്യുന്നത്”
പലപ്പോഴായി അവര്‍ ടെലിവിഷന്‍ ഷോയില്‍ പ്രതികരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിര്‍ത്തിക്കപ്പുറത്തേക്ക് ശവം തള്ളിവിടുന്ന പോലീസുകാരന്‍റെ ആശ്വാസംപോലെ, ‘ഇത് കുടുംബകോടതിയില്‍ നടക്കുന്ന കേസാണ്, വനിതാ കമ്മീഷന് ഇടപെടാന്‍ കഴിയില്ല’ എന്ന് അവര്‍ മറുപടി പറഞ്ഞു.
പരിപാടി അവസാനത്തോട് അടുക്കുമ്പോള്‍ അവര്‍ക്ക് സഹികെട്ടു. പരാതിക്കാരുടെ വക്കാലത്ത് എടുത്ത് ആളുകള്‍ സംസാരിക്കുന്നത് ഇഷ്‍ടപ്പെടാത്ത ജോസഫൈൻ, ഒരു പരാതിക്കാരിയോട് ഒരു ദാഷണ്യവും കൂടാതെ പെരുമാറി.
“അപ്പോ നിങ്ങളതെന്തുകൊണ്ട് പോലീസില്‍ അറിയിച്ചില്ല?”
“ഞാന്‍ ആരെയും അറിയിച്ചില്ലായിരുന്നു” – ഈ ടെലഫോൺ കോളില്‍ സംസാരിക്കേണ്ടി വരുമെന്നേ കരുതിയിട്ടില്ലാത്ത, ജോസഫൈൻ നിര്‍ബന്ധിച്ച് കൊണ്ട് മാത്രം സംസാരിച്ച, ഭര്‍ത്താവും കുടുംബക്കാരും ശാരീരികമായി ആക്രമിക്കുന്നു എന്ന് പറയാന്‍ ധൈര്യം കാണിച്ച യുവതി പറഞ്ഞു.
“ആ, എന്നാപ്പിന്നെ അനുഭവിച്ചോട്ടോ…” – ജോസഫൈന്‍ പറയുന്നു. ഒപ്പം കുടുംബകോടതിയെ സമീപിക്കാന്‍ ഉപദേശിക്കുമ്പോള്‍ ഇതുകൂടെ “വേണമെങ്കില്‍ വനിതാ കമ്മീഷന് പരാതി അയച്ചോ, പക്ഷേ, അയാള് വിദേശത്താണല്ലോ”
ലൈവ് വീഡിയോയിലൂടെ ലക്ഷങ്ങള്‍ കണ്ട
യാണെന്നാണ് ജോസഫൈന്‍, മാധ്യമങ്ങളോട് പറഞ്ഞത്.
“ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ടുപോകുന്നത്. …അതിനുംമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്”
മനസ്സ് വായിക്കുന്നവർ
ജോസഫൈന്‍റെ പ്രതികരണം അവരുടെ സ്വഭാവ സവിശേഷതയാകാം കാണിക്കുന്നതെന്നാണ് കൊച്ചിയിലെ ഒരു സൈക്കോളജിക്കല്‍, മൈൻഡ് റീഡിങ് വിദഗ്‍ധന്‍
സമയം മലയാളത്തോട് പറയുന്നത്.
“മുന്‍പില്‍ കാണുന്നതിനെയാണ് അവര്‍ വിശ്വസിക്കുന്നത്, ലോജിക്കലായല്ല അവരുടെ പെരുമാറ്റം എന്ന് വേണം കരുതാന്‍” പേര് വെളിപ്പെടുത്തരുത് എന്ന ധാരണയില്‍ അദ്ദേഹം പറയുന്നു.
ഇത് ഇവരെക്കുറിച്ചുള്ള സൈക്കോളജിക്കലായുള്ള വിശകലനമല്ല, അങ്ങനെ പറയുന്നത് പ്രൊഫഷണല്‍ പ്രവണതയല്ല – അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
“എന്തായാലും ഇവര്‍ ഒരാളുടെ കേസ് കേട്ട്, അതിന് കൃത്യമായ ഒരു പരിഹാരം പറഞ്ഞുകൊടുക്കാന്‍ കഴിവുള്ള ആളല്ല എന്നത് ഇവരുടെ നോട്ടത്തിലും സംസാരത്തിലും സംഭാഷണത്തിലും ഇവരുടെ മുൻപുള്ള പല വീഡിയോകളില്‍ നിന്നും വ്യക്തമാണ്. ഇങ്ങനെയുള്ള വ്യക്തിത്വമുള്ളവരുണ്ട്. അതില്‍പ്പെട്ട ഒരാളായിരിക്കാം ഇവര്‍”
എം.സി ജോസഫൈന്‍റെ പെരുമാറ്റരീതി അങ്ങനെയാകാം, അതിന് അവര്‍ക്ക് വ്യക്തിഗത അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും — കൊച്ചിയിലെ കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ് ആയ റിക്സൺ ജോസ് പറയുന്നു.
ജോസഫൈന്‍ ഉള്‍പ്പെടെ ഇത്തരം വലിയ പദവികള്‍ വഹിക്കുന്ന ആളുകളുടെ പെരുമാറ്റം ജനങ്ങളെ എങ്ങനെ ബാധിക്കാം എന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്.
“വനിത കമ്മീഷന്‍ വലിയൊരു പദവിയാണ്. ആളുകള്‍ക്ക് ആശ്വാസമാകുന്ന, വനിതകളെ പിന്തുണയ്ക്കേണ്ട, എംപതിയുള്ള ആളാണ് വേണ്ടത്. സുഗതകുമാരി ടീച്ചറെ പോലെയുള്ളവര്‍ വഹിച്ച പദവിയാണല്ലോ, ഇവര്‍ (ജോസഫൈന്‍) ഇങ്ങനെ പെരുമാറുന്നത് ആളുകളെ ബാധിക്കും. പ്രയാസം അനുഭവിക്കുന്ന ആളുകള്‍ക്ക് ഇവരെ വിളിക്കാന്‍ തോന്നില്ല”, റിക്സൺ പറയുന്നു.
“ഇവരെ വിളിച്ച ആ സ്ത്രീയുടെ കാര്യം എന്തായിരിക്കും, മാനസികമായി അവര്‍ കൂടുതല്‍ തകര്‍ന്നിട്ടുണ്ടാകും. ലൈവ് ടിവിയില്‍ പേര് വരുന്നു, ശബ്‍ദം വരുന്നു.. ഇവരുടെ ശകാരം കേള്‍ക്കുന്നു.. അത് അവര്‍ക്ക് കൂടുതല്‍ വിഷമമായിരിക്കും”
വിവാദങ്ങളിലൂടെ വിശപ്പ് മാറ്റുന്ന ജീവി
വനിതകളുടെ പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട എം.സി ജോസഫൈന്‍ പ്രകോപനപരമായും അനുകമ്പയില്ലാതെയും സംസാരിക്കുന്നത് ഇതാദ്യമായല്ല. 2017ല്‍ കേരള വനിതാ കമ്മീഷൻ ചെയര്‍പേഴ്‍സൺ ആയത് മുതല്‍ അവര്‍ പലപ്പോഴായി വിവാദത്തില്‍പ്പെട്ടു.
ജോസഫൈന്‍റെ പാര്‍ട്ടി സി.പി.എമ്മിന്‍റെ നേതാവ് പി.കെ ശശി എം.എല്‍.എയ്ക്ക് എതിരെ പാര്‍ട്ടി യുവജന സംഘടന ഡി.വൈ.എഫ്‍.ഐയിലെ വനിതാ പ്രവര്‍ത്തക നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിചിത്രമായിരുന്നു എം.സി ജോസഫൈന്‍റെ പ്രതികരണം.
”
“, ജോസഫൈന്‍ 2020ല്‍ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയില്‍ ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടും കേരള വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തില്ല. പരാതിക്കാരിക്ക് വിശ്വാസമുള്ളത് കൊണ്ടാണ് പാര്‍ട്ടിയെ സമീപിച്ചതെന്നായിരുന്നു ജോസഫൈന്‍റെ വാദം.
2021 ജനുവരിയില്‍ പരാതിക്കാരോട് മോശമായ ഭാഷയില്‍ ജോസഫൈന്‍ സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നു. 89 വയസ്സുകാരിയെ വീട് കയറി ആക്രമിച്ചെന്ന പരാതിയില്‍ ആണ് രൂക്ഷമായ ഭാഷയില്‍ അവര്‍ സംസാരിച്ചത്.
അമ്പത് കിലോമീറ്റര്‍ ദൂരെ പരാതി കേള്‍ക്കാന്‍ എത്താന്‍ പരാതിക്കാരിക്ക് പറ്റില്ലെന്ന അഭ്യര്‍ഥനയോട്, “89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു” എന്നായിരുന്നു വനിത കമ്മീഷന്‍റെ ചോദ്യം –
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രൂക്ഷമായ ഭാഷയില്‍ തന്നെ ജോസഫൈന്‍ വിമര്‍ശിക്കപ്പെട്ടു. “വനിതാ കമ്മീഷൻ ചെയര്‍പേഴ്‍സണിന്‍റെത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ്”, സാഹിത്യകാരന്‍
പറഞ്ഞു.
“വലിയ ശമ്പളവും കാറും നല്‍കി എന്തിനാണ് ഇവരെ നിയമിച്ചത്. ഈ വിമര്‍ശനത്തിന്‍റെ പേരില്‍ തനിക്കെതിരെ കേസ് എടുക്കാനും ജോസഫൈന്‍ മടിക്കില്ല” – അദ്ദേഹം പറഞ്ഞു.
2019ല്‍ യു.ഡി.എഫ് നേതാവ് രമ്യ ഹരിദാസിന് എതിരെ സി.പി.എം നേതാവ് എ. വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ജോസഫൈന്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയപ്രേരിതമാണ് ചോദ്യങ്ങള്‍ എന്നായിരുന്നു അവരുടെ ആരോപണം. —
ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ഡിസംബറില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ പ്രായമായ അമ്മയെ മര്‍ദ്ദിച്ച മകന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയും ജോസഫൈന്‍ അപക്വമായ പ്രതികരണം നടത്തിയിരുന്നു.
ജോസഫൈന്‍റെ പ്രകടനം.
“വയോജനങ്ങളുടെ കാര്യത്തില്‍ ആര്‍.ഡി.ഒമാരാണ് ഇടപെടേണ്ടത്, വനിതാ കമ്മീഷന്‍ അല്ല.”
2017ല്‍ മുൻ പൂഞ്ഞാര്‍ എം.എല്‍.എ, പി.സി ജോര്‍ജിന് എതിരെ കേസ് എടുത്തതിന് പിന്നാലെ വധഭീഷണിയും തപാലില്‍ മനുഷ്യ വിസര്‍ജ്യവും തനിക്ക് അയച്ചുകിട്ടിയിരുന്നതായി എം.സി ജോസഫൈന്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍
എൻ.ഡി.ടി.വിയോട് പറഞ്ഞിരുന്നു.
ഇരകൾ
എം സി ജോസഫൈന്‍റെ പരാമര്‍ശം ഇതിനോടകം വിവാദമായിട്ടുണ്ട്. സി.പി.എം അനുഭാവി, സംവിധായകന്‍ ആഷിഖ് അബു, എം.സി ജോസഫൈൻ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്നാണ് വിമര്‍ശിച്ചത്. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് എം.സി ജോസഫൈൻ സ്ഥാനമൊഴിയണം —
സംവിധായകന്‍ പറഞ്ഞു.
ജോസഫൈന്‍ അതിക്രമങ്ങളെ ന്യായീകരിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍
എഴുതി.
“ഇത്തരത്തിലുള്ള ആളുകൾ വനിതാ കമ്മീഷന്റെ തലപ്പത്തിരുന്ന് ലൈവ് ടീവിയിൽ അസഹിഷ്ണുതയോടെ മറുപടി പറയുമ്പോൾ സാധാരണക്കാർക്ക് ഭരണസംവിധാനത്തിനുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. കമ്മീഷനോട് ചാനലിലൂടെ ജനസമക്ഷം വിഷമങ്ങൾ തുറന്നുപറയാൻ ധൈര്യം പ്രകടിപ്പിച്ച പെൺകുട്ടികളെ തന്നെയാണ് അധ്യക്ഷ പ്രതിസ്ഥാനത്ത് നിർത്തിയത്”
“ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിക്കുന്നത്”, എം.എല്‍.എ, കെ.കെ രമ വിമര്‍ശിച്ചു.
അശക്തരമായ ആളുകളുടെ സ്വകാര്യ ജീവിതങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ലോകത്തിന് മുൻപിൽ മുഴുവനായും പ്രദര്‍ശനത്തിന് വെക്കുന്നതിന്‍റെ അപാകതയും ജോസഫൈന്‍ വിവാദം കാണിച്ചു തരുന്നുണ്ട്. വിവാഹമോചനവും ലൈംഗിക, മാനസിക പീഡനങ്ങളും പോലെയുള്ള അനുഭവങ്ങൾ തികച്ചും വ്യക്തിപരമായ വിഷയങ്ങളാണ്.
നിയമത്തിന്‍റെ പരിരക്ഷയെക്കുറിച്ചോ അധികാരകേന്ദ്രങ്ങളെക്കുറിച്ചോ ധാരണയില്ലാത്ത സാധാരണക്കാര്‍ നീതിക്ക് വേണ്ടി മാധ്യമങ്ങളെ ഉള്‍പ്പെടെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അവരുടെ സ്വകാര്യ വിവരങ്ങള്‍, പേരുകള്‍, പരാതിക്കാരുടെ വിവരങ്ങള്‍ എന്നിവ പൊതുമധ്യത്തില്‍ വിളിച്ചു പറയാനും അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെടാനും അവസരമുണ്ടാക്കുന്നത് മാധ്യമ ധര്‍മ്മമല്ല.
പ്രിവലേജുള്ള, അവകാശങ്ങളെപ്പറ്റി ബോധ്യമുള്ള ആളുകളെ
പോലെയുള്ള അശ്ലീല പരിപാടികളില്‍ നിങ്ങള്‍ കാണാത്തത് അതുകൊണ്ടാണ്. ഫോണില്‍ സംസാരിക്കാന്‍ താൽപര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് ഒരാളെ സംസാരിപ്പിക്കുക, വലിയ പദവിയുള്ളത് കൊണ്ട് അവരോട് ദേഷ്യപ്പെടുക, വലിയൊരു കാഴ്ച്ചക്കാരുടെ സംഖ്യയുള്ളത് കൊണ്ട് അത് സംപ്രേഷണം ചെയ്യുക എന്നത് എത്രമാത്രം നല്ല ഉദാഹരണമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം.
വനിതാ കമ്മീഷനില്‍ എം.സി ജോസഫൈന്‍ ഒരുകാലത്തും നല്ലൊരു മാതൃകയല്ല. ഒരുപക്ഷേ, ഇനിയത് മനസിലാക്കാന്‍ കേരളത്തില്‍ അവര്‍ മാത്രമേ ബാക്കിയുള്ളൂ.
****
(അഭിപ്രായങ്ങള്‍ വ്യക്തിപരം)