ജയിലിൽ വച്ച് കൊതുകുതിരി കഴിച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി.
Also Read :
പെൺകുട്ടിയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തിൽ പ്രതിയേയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.
ദിവസങ്ങള്‍ക്ക് മുൻപാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ശ്രദ്ധമാറ്റുന്നതിന് വേണ്ടി ഇയാള്‍ ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീവയ്ക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ കടയിൽ പോയ സമയത്ത് വീട്ടിൽ കയറിയ വിനീഷ് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നു. സംഭവസമയത്ത് അമ്മ ദീപ കുളിമുറിയിലായിരുന്നു. സഹോദരിക്കും കുത്തേറ്റിരുന്നു.
ദൃശ്യയും വിനീഷും ഹയർ സെക്കൻഡറിയിൽ ഒരുമിച്ചു പഠിച്ചിരുന്നു. 3 മാസം മുൻപ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയത്. ഇത് കുടുംബം നിരസിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്പ്പ്ലൈന് – 1056 (ടോള്‍ ഫ്രീ)