Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലോക്ക്ഡൗൺ : ഇന്നുമുതൽ കൂടുതൽ ഇളവ്

by News Desk
June 24, 2021
in KERALA
0
ലോക്ക്ഡൗൺ-:-ഇന്നുമുതൽ-കൂടുതൽ-ഇളവ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ലോക്ക്ഡൗൺ നിയന്ത്രണത്തിൽ അടുത്ത ഒരാഴ്ചയിലേക്ക് പ്രഖ്യാപിച്ച ഇളവുകൾ വ്യാഴാഴ്ച മുതൽ നിലവിൽ വരും. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് നാലു വിഭാഗമായി തിരിച്ചാണ് ഇളവുകൾ.

ഇളവുകൾ

● തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകൾ തുറക്കാം. ചൊവ്വയും വ്യാഴവും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
● വിഭാഗം എയിലും ബിയിലും സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാർ. വിഭാഗം സിയിൽ 25 ശതമാനം.
● യോഗങ്ങൾ പരമാവധി ഓൺലൈൻ.
● തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും.
● തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ പരിശോധനാഫലം വേണം. എന്നാൽ, തമിഴ്നാട്ടിലേക്ക് ദിവസവും പോയിവരാൻ അനുവദിക്കില്ല.
● കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടെലിവിഷൻ പരമ്പരകളുടെ ഇൻഡോർ ചിത്രീകരണത്തിന് അനുമതി.
● ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താം.
● അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ തുറക്കാം.

ആരാധനാലയങ്ങൾ സജീവമായി
ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ പൊതുജനങ്ങൾ പ്രവേശിച്ചു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവനുവദിച്ചതോടെയാണ് രോഗസ്ഥിരീകരണ നിരക്ക് 16 ശതമാനത്തിൽ കുറഞ്ഞ (എ, ബി വിഭാഗങ്ങൾ) തദ്ദേശസ്ഥാപനങ്ങളിലെ ആരാധനാലയങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ പ്രവേശനം അനുവദിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഒരു സമയം 15 പേർക്കാണ് പ്രവേശനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാതെ പൂജകൾ മാത്രമാണുണ്ടായിരുന്നത്.

ക്ഷേത്രങ്ങളുടെ 
പ്രവർത്തന മാർഗനിർദേശം
● പൂജാ സമയം ലോക്ഡൗണിനു മുമ്പുണ്ടായ പോലെ.
● പൂജാസമയം ഭക്തർക്ക് പ്രവേശനമില്ല.
● മാസ്ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം.
● ശ്രീകോവിലിൽനിന്ന് ഭക്തർക്ക് നേരിട്ട് പ്രസാദം നൽകില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിനു പുറത്ത് ഭക്തരുടെ പേരെഴുതി വിതരണം ചെയ്യും.
● സാനിറ്റേഷന് ഭക്തർക്ക് സൗകര്യമുണ്ടാകും
● ബലിതർപ്പണ ചടങ്ങുകളിൽ സാമൂഹ്യ അകലം പാലിച്ച് ഒരേ സമയം 15 പേർ.
● അന്നദാനം, സപ്താഹം, നവാഹം എന്നിവ അനുവദിക്കില്ല.
● ടിപിആർ 16 ശതമാനത്തിൽ കൂടിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ഈ ഇളവുകളുണ്ടാകില്ല.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ ദർശനം അനുവദിച്ചു. ഒരു സമയം 15 പേർക്കാണ് പ്രവേശനം. ഓരോ പത്തു മിനിറ്റിലും ഓരോ നടകളിൽകൂടി മൂന്നുപേർക്ക് വീതമാണ് ദർശനം അനുവദിക്കുന്നത്. സാമൂഹ്യ അകലവും നിർബന്ധമാക്കിയിട്ടുണ്ട്. ദർശന സമയം: രാവിലെ 3.45–-4.45, 5.15–-6.15, 8.30–-10, 10.30–-11.15. വൈകിട്ട് 5–-6.15, 6.50–-7.20.

ഒറ്റ ബസ്സുള്ള റൂട്ടിന് ഇളവ്
ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ–-ഇരട്ട നമ്പർ ക്രമീകരണം ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് നടപടി. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ല.

Previous Post

സ്ത്രീപീഡനം: കൂടുതൽ തെക്കൻ കേരളത്തിൽ ; മുന്നിൽ തിരുവനന്തപുരം

Next Post

കശ്‌മീർ : പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്‌ ; പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന 
ആവശ്യം ഉന്നയിക്കുമെന്ന്‌ ഗുപ്‌കാർ സഖ്യം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കശ്‌മീർ-:-പ്രധാനമന്ത്രി-വിളിച്ച-യോഗം-ഇന്ന്‌-;-പ്രത്യേക-പദവി-പുനഃസ്ഥാപിക്കണമെന്ന-
ആവശ്യം-ഉന്നയിക്കുമെന്ന്‌-ഗുപ്‌കാർ-സഖ്യം

കശ്‌മീർ : പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്‌ ; പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന 
ആവശ്യം ഉന്നയിക്കുമെന്ന്‌ ഗുപ്‌കാർ സഖ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.