കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മെഡിക്കൽ വിദ്യാര്‍ഥിനി വിസ്മയ (24) മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ ജോര്‍ജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീധന സമ്പ്രദായത്തിൻ്റെ ഇരകളാകാൻ ഇനിയും പെൺകുട്ടികളെ അനുവദിക്കരുതെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി. സ്ത്രീധനം ആവശ്യപ്പെട്ടാൽ 112 അല്ലെങ്കിൽ 181 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ഉടൻ വിളിച്ചു വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നവരോടും അതിൻ്റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നവരോടും ഇനി വിട്ടുവീഴ്ച വേണ്ടെന്നും ആരോഗ്യമന്ത്രി കുറിച്ചു.
Also Read:
‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന പേരിൽ സ്ത്രീശാക്തീകരണത്തിനായി വനിതാ – ശിശുവികസന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൻ്റെ തുടര്‍ച്ചയാണ് പുതിയ പോസ്റ്ററും. നൂറുകണക്കിനു പേരാണ് ഈ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തിട്ടുള്ളത്. മുൻപ് ഗര്‍ഭം ധരിക്കാനുള്ള തീരുമാനം സ്ത്രീയുടേതു മാത്രമാണെന്നു വ്യക്തമാക്കി വകുപ്പ് ഔദ്യോഗിക പോര്‍ട്ടലിൽ പങ്കുവെച്ച പോസ്റ്റര്‍ വൈറലായിരുന്നു.
Also Read:
കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് ഇന്നലെ മന്ത്രി സന്ദര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവം വേദനാജനകമാണെന്നും മന്ത്രി പ്രതികരിച്ചു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും ഓരോരുത്തരും തീരുമാനിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയും കഴിഞ്ഞ ദിവസം വിസ്മയയുടെ വീട് സന്ദര്‍ശിച്ചിരുന്നു.