കഴിഞ്ഞ മാസം 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറ താഴേക്ക് വീണത്. അപായ സൂചന അറിയിപ്പുകളൊന്നും ഇല്ലാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് വീണായിരുന്നു 22കാരിയ്ക്ക് പരിക്കേറ്റത്.
Also Read :
വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
നജീറയുടെ കുടുംബത്തിന് പുറമെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്‍റെ ഭര്‍ത്താവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ ഇവർക്ക് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.
മന്ത്രിസഭാ യോഗത്തിലെ മറ്റി തീരുമാനങ്ങൾ
പെന്‍ഷന്‍ പരിഷ്കരിക്കും
സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ശമ്പള പരിഷ്കരണത്തിനോടൊപ്പം 1.07.2019 മുതല്‍ പെന്‍ഷന്‍ പരിഷ്ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്ക്കരിച്ച പ്രതിമാസ പെന്‍ഷന്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും.
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.