കർശന നിയന്ത്രണങ്ങളോടെയാകും ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുക. വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് അനുമതി. നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കുമെന്ന് 24ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read :
ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവിൽ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ ബുക്കിങ്ങുകൾ വരുന്ന സാഹചര്യത്തിൽ ബോർഡ് തീരുമാനം അനുസരിച്ചാകും ഒരുദിവസം എത്ര വിവാഹം എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതലാണ് നിലവിൽ വരിക. ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
പുതിയ ക്രമീകരണം അനുസരിച്ചാകും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക. തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്. ടിപിആർ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തിൽ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ ടിപിആർ ഉള്ള 171 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. പതിനൊന്നിടത്ത് ടിപിആർ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം). ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും നിയന്ത്രണങ്ങളെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.