Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാമനാട്ടുകര അപകടം : സ്വർണക്കവർച്ചാസംഘത്തിലെ 
8 പേർ അറസ്‌റ്റിൽ ; സ്വർണക്കവർച്ച അന്വേഷിക്കാൻ 
പ്രത്യേക സംഘം

by News Desk
June 23, 2021
in KERALA
0
രാമനാട്ടുകര-അപകടം-:-സ്വർണക്കവർച്ചാസംഘത്തിലെ-
8-പേർ-അറസ്‌റ്റിൽ-;-സ്വർണക്കവർച്ച-അന്വേഷിക്കാൻ-
പ്രത്യേക-സംഘം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊണ്ടോട്ടി (മലപ്പുറം)
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുടെ കൂട്ടാളികളായ എട്ടുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നെല്ലായ നാരായണമംഗലം ഫൈസൽ (24), വല്ലപ്പുഴ കടകശ്ശേരി വളപ്പിൽ ഷാമിൽ (32), വല്ലപ്പുഴ മലയാരിൽ സുഹൈൽ (24), കുലുക്കല്ലൂർ വാലില്ലാത്തൊടി മുസ്തഫ (26), തൃത്താല നടക്കൽ ഫയാസ് (29), വല്ലപ്പുഴ പുത്തൻപീടിയേക്കൽ ഹസ്സൻ (35), മുളയങ്കാവ് പെരുംപറത്തൂർ സലീം (29), മുളയങ്കാവ് നടക്കാട് മുബഷിർ (26) എന്നിവരാണ് പിടിയിലായത്. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇവരെ റിമാൻഡ് ചെയ്തു. വിശദമായി ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

വിമാനമാർഗം എത്തുന്ന സ്വർണം തട്ടിയെടുക്കാനെത്തിയ 15 അംഗ സംഘത്തിൽപ്പെട്ടവരാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർ അന്വേഷണത്തിലാണ് എട്ടുപേർ പിടിയിലായത്. രണ്ടുപേർകൂടി ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിലാണ് സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ അഞ്ച് യുവാക്കൾ മരിച്ചത്. ഇവർ സഞ്ചരിച്ച ബൊലേറോ സിമന്റ്ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സ്വർണക്കവർച്ച അന്വേഷിക്കാൻ 
പ്രത്യേക സംഘം
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ച ചെർപ്പുളശേരി സ്വദേശികൾ ഉൾപ്പെട്ട സ്വർണക്കവർച്ചാശ്രമ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം. കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിനാണ് ചുമതലയെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത്ദാസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ടിഡിവൈ എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് സ്വർണക്കവർച്ചാസംഘം പ്രവർത്തിച്ചത്. ചൊവ്വാഴ്ച അറസ്റ്റിലായ എട്ടുപേർ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങൾ കേസിൽ പ്രധാന തെളിവാകും. കരിപ്പൂർ വിമാനത്താവള പരിസരത്തെയുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. മലപ്പുറം മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷഫീഖ് 2.33 കിലോ സ്വർണവുമായി തിങ്കളാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഇയാളുടെ പക്കലുള്ള സ്വർണം കൊണ്ടുപോകാൻ രണ്ട് കാറിലായി കൊടുവള്ളിയിൽനിന്നുള്ള സംഘവും എത്തിയിരുന്നു. അവരെ പിന്തുടർന്നവരാണ് മരിച്ചത്. സ്വർണം പിടികൂടിയ വിവരമറിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

സ്വർണക്കടത്ത് സംഘത്തിന് സുരക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. അത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷഫീഖിനെ ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കവർച്ചാസംഘം തടയാൻ ശ്രമിച്ച മാരുതി സ്വിഫ്റ്റ് കാർ കണ്ടെത്താനും ശ്രമം തുടങ്ങി.

Previous Post

പുനഃസംഘടന ഗ്രൂപ്പ്‌ വീതംവയ്‌പാവില്ല ; ചെന്നിത്തല ഉമ്മൻ ചാണ്ടി വിഭാഗങ്ങളെ ലക്ഷ്യമിട്ട്‌ വി ഡി സതീശൻ

Next Post

ഏകാധിപതി ആരെന്ന്‌ ജനം 
തീരുമാനിക്കട്ടെ: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഏകാധിപതി-ആരെന്ന്‌-ജനം-
തീരുമാനിക്കട്ടെ:-മുഖ്യമന്ത്രി

ഏകാധിപതി ആരെന്ന്‌ ജനം 
തീരുമാനിക്കട്ടെ: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.